സുരഭി ലക്ഷ്മിക്ക് സ്വീകരണമൊരുക്കി മാനവീയം തെരുവോരകൂട്ടായ്മ

Image Credits : Sharestills

സുരഭി ലക്ഷ്മിക്ക് സ്വീകരണമൊരുക്കി മാനവീയം തെരുവോരകൂട്ടായ്മ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ സുരഭി ലക്ഷ്മിക്ക് മാനവീയം തെരുവോര കൂട്ടായ്മ തിരുവനന്തപുരത്ത് സ്വീകരണം നടത്തി.

നാടക രംഗത്തും കലാരംഗത്തും ഏറെ തിളങ്ങിയിട്ടുള്ള സുരഭി ലക്ഷ്മി പുതു തലമുറയെ നാടക രംഗത്തേക്കും കലകളിൽ ഏർപ്പെടാനും പ്രോത്സാഹിപ്പിച്ചു. കൊട്ടും പാട്ടുമായി സുരഭി തൻ്റെ സുഹൃത്തുക്കളുമായി ഓർമ്മകൾ പങ്കുവെക്കുകയായിരുന്നു.

എല്ലാ ഞായറാഴ്ചകളിലും മാനവീയത്തിൽ വന്ന് കൊട്ടുകയും പാടുകയും ചെയ്യുമ്പോൾ തനിക്കു ലഭിച്ചിരുന്ന സുഖം പറഞ്ഞറിയിക്കാനാകില്ലെന്നും സുരഭി പറഞ്ഞു.

Video Source : Mathrubhumi