സഹോദരൻ്റെ മൃതദേഹം സൈക്കിളിൽ കെട്ടി കൊണ്ടുപോകുന്ന ആസ്സാമിലെ ഒരു ദ്വീപ് വാസിയുടെ വിഡിയോ വൈറൽ

Image Credits : Indiablooms

സഹോദരൻ്റെ മൃതദേഹം സൈക്കിളിൽ കെട്ടി കൊണ്ടുപോകുന്ന ആസ്സാമിലെ ഒരു ദ്വീപ് വാസിയുടെ വിഡിയോ വൈറൽ. ആസ്സാമിലെ ഗരാമൂർ പ്രദേശത്തെ ഒരു സിവിൽ ആശുപത്രിയിൽ തൻ്റെ സഹോദരൻ്റെ ദേഹമെത്തിക്കാനാണ് മജുലി എന്ന ദ്വീപിൽ നിന്നും സൈക്കിളിൽ ഇയാൾ പുറപ്പെട്ടത്.

ആശുപത്രിയുമായി ദ്വീപിനെ ബന്ധിപ്പിക്കുന്ന റോഡുകളൊന്നും തന്നെ ഇവിടെ ഇല്ലാത്തതിനാലാണ് ആംബുലൻസ് സൗകര്യം ഇവർക്ക് ലഭ്യമല്ലാത്തത്. മജുലിയിൽ നിന്നുള്ള ഡിംപിൾ ദാസ് ആണ് മരണപ്പെട്ടത്. ആസ്സാം മുഖ്യമന്ത്രി സർബാനന്ദ സോനോവൽ ഈ കേസിലേക്ക് സൂക്ഷ പരിശോധന നിർദേശിച്ചിട്ടുണ്ട്.

വിഡിയോ കാണാം:

Video Source : The Quint