ശ്രീനഗറിൽ യുവതിക്ക് നേരെ സ്റ്റേഷൻ ഓഫീസറിൻ്റെ ലൈംഗിക കയ്യേറ്റം

Image Credits : Mathrubhumi

ശ്രീനഗറിൽ യുവതിക്ക് നേരെ സ്റ്റേഷൻ ഓഫീസറിൻ്റെ ലൈംഗിക കയ്യേറ്റം. ജമ്മു സ്റ്റേഷൻ ഓഫീസർ ആണ് യുവതിയെ ഒരാഴ്ചയോളം തടവിലിട്ട് പീഡിപ്പിച്ചത്. ജനനേന്ദ്രിയത്തിൽ മുളകുപൊടിയിട്ടെന്നും ബിയർകുപ്പി കയറ്റിയെന്നും യുവതി വെളിപ്പെടുത്തി.

വീട്ടുവേലക്കു നിന്നിരുന്ന തന്നെ അവിടെ സംഭവിച്ച മോഷണത്തിൽ സംശയിച്ചാണ് ഓഫീസർ അറസ്റ്റ് ചെയ്തത്. അത് തനിക്കു നേരെയുള്ള വ്യാജ ആരോപണമാണെന്നും യുവതി പറയുന്നു. കാണാച്ചക് പോലീസ് സേറ്റഷന്‍ എസ് എച്ച് ഒ രാകേഷ് ശര്‍മ്മയാണ് ഈ ക്രൂര കൃത്യം 25 വയസ്സുകാരിയായ യുവതിയോട് ചെയ്തത് എന്നാണ് പരാതിയിൽ പറയുന്നത്.

തടവിൽ കഴിഞ്ഞ ഒരാഴ്ച്ച വെള്ളമോ ഭക്ഷണമോ നല്കിയിരുന്നില്ലെന്നും യുവതി ആരോപിച്ചു.യുവതിയെ വൈദ്യപരിശോധനയ്ക്ക്‌ വിധേയമാക്കി. ദാഹ ജലം ആവശ്യപ്പെട്ടപ്പോൾ പോലീസുകാരുടെ മൂത്രം കുടിക്കാൻ ആവശ്യപ്പെട്ടെന്നും യുവതി വെളിപ്പെടുത്തി. തൻ്റെ വീട്ടിലെ അംഗങ്ങളെയും പോലീസ് മർദിച്ചെന്നാണ് യുവതി ആരോപിക്കുന്നത്.