യുവതിയുടെയും യുവാവിൻ്റെയും ശരീരം ഫോർട്ട് കൊച്ചിയിൽ വന്നടിഞ്ഞു

Image Credits : Scoopnest

യുവതിയുടെയും യുവാവിൻ്റെയും ശരീരം ഫോർട്ട് കൊച്ചിയിൽ വന്നടിഞ്ഞു. ഇരുവരുടെയും കൈകൾ കൂട്ടി കെട്ടിയ രീതിയിലാണ് ജഡം പോലീസ് കണ്ടെടുത്തത്. ഞായറാഴ്ച രാവിലെ തീരത്തടിഞ്ഞ മൃത്ദേഹങ്ങൾ ദിവസങ്ങൾ പഴകിയതാണ്.

തൃപ്പൂണിത്തറയിലെ ലയ എന്ന പെൺകുട്ടിയുടെയും തേവരയിലെ സന്ദീപിൻ്റെയുമാണ് ദേഹങ്ങൾ എന്ന് പോലീസ് സ്ഥിതീകരിച്ചു. പെൺകുട്ടിയുടെ ഇടതുകൈ യുവാവിൻ്റെ വലതുകൈയിലെ മുറുക്കി കെട്ടിയിരുന്നു.

അന്വേഷണത്തിനിടക്കാണ് ഇരുവരെയും കാണാനില്ലെന്നു പറഞ്ഞ് ദിവസങ്ങൾക്ക് മുൻപ് വീട്ടുകാർ കൊടുത്ത പരാതി പോലീസിന് ലഭിച്ചത്. തമ്മിൽ പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാരുടെ എതിർപ്പ് മൂലം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നിഗമനം.