നീറ്റ് പരീക്ഷ : പെൺകുട്ടിയെ കൊണ്ട് അടിവസ്ത്രം ഊരിപ്പിച്ചു

Image Credits : Tradesy

കണ്ണൂരിൽ നടന്ന നീറ്റ് പരീക്ഷക്കു പ്രവേശിക്കുന്നതിന് മുൻപുണ്ടായ ദേഹ പരിശോധനയിൽ ധരിച്ചിരുന്ന അടിവസ്ത്രത്തിൻ്റെ ഹുക്ക് ലോഹമായതിനാൽ പെൺകുട്ടിയെകൊണ്ട് അതഴിച്ചു വയ്പ്പിച്ചു.

പതിനെട്ടു വയസ്സുകാരിയായ പെൺകുട്ടി അടിവസ്ത്രം അമ്മയുടെ കയ്യിൽ ഏൽപ്പിച്ചതിനു ശേഷമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശനം ലഭിച്ചത്.

ഇത്തരം നിയമങ്ങൾ ഉണ്ടോ എന്നുതന്നെ ഉറപ്പില്ലെന്നും അതിനാൽ തന്നെ എവിടെ വേണമെങ്കിലും കേസുമായി പോകുമെന്നും പെൺകുട്ടി വ്യക്തമാക്കി. ജീൻസിൻ്റെ ബട്ടൺ ലോഹമായതിനാൽ അഹ് വസ്ത്രമിട്ടു കയറാനും വിലക്കുണ്ടായിരുന്നു.

Video Source : NDTV