നന്ദൻകോഡ് കൂട്ടക്കൊലയിലെ പ്രതി മാനസികമായി അസ്വസ്ഥനെന്ന് റിപ്പോർട്ട്

Image Credits : twentyfour news.com

നന്ദൻകോഡ് കൂട്ടക്കൊലയിലെ പ്രതി മാനസികമായി അസ്വസ്ഥനെന്ന് റിപ്പോർട്ട്. തിരുവനന്തപുരം നന്തൻകോഡ് കൂട്ടക്കൊലയിൽ പ്രതി കേഡൽ ജെൻസൺ രാജ മാനസികമായി അസ്വസ്ഥനെന്ന് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുൻപാകെ സമർപ്പിച്ചിരിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നു.

ഏപ്രിൽ ഒൻപതിനാണ് തിരുവനന്തപുരം ക്ലിഫ് ഹൗസിനു സമീപമുള്ള വീട്ടിൽ നിന്നും കത്തി നശിച്ച നാല് ശരീരങ്ങൾ പോലീസ് കണ്ടെടുത്തത്.

ഒളിവിലായിരുന്ന കേടൽ അറസ്റ്റിലായിട്ടും കൊലപാതകത്തിന് പിന്നിലെ ഉദ്ദേശത്തെ കുറിച്ച് വ്യക്തമായ ധാരണ പൊലീസിന് ലഭിച്ചിരുന്നില്ല. ദുർമ്മന്ത്രവാദമാകാമെന്നും അച്ഛനോടുള്ള വൈരാഗ്യമാകാമെന്നുമായിരുന്നു താത്കാലിക നിഗമനങ്ങൾ.