തൻ്റെ കാൻസർ ചികിൽസിച്ചു ബേധമാക്കാനായി അച്ഛനോട് യാചികുന്ന കുട്ടിയുടെ വിഡിയോ വൈറൽ

Image Credits : Inkhabar

തൻ്റെ കാൻസർ ചികിൽസിച്ചു ബേധമാക്കാനായി അച്ഛനോട് യാചികുന്ന കുട്ടിയുടെ വിഡിയോ വൈറൽ. പതിമൂന്നുകാരിയായ സായി ശ്രീയുടെ വിഡിയോ ആണ് കുട്ടിയുടെ മരണത്തിനു ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

തനിക്കു മറ്റു കുട്ടികളെ പോലെ പഠിക്കണമെന്നും പരീക്ഷയെഴുതണമെന്നും ഇതിനായി തൻ്റെ അസുഖം ചികിത്സിക്കാൻ അച്ഛൻ പണം തരണമെന്നും പറഞ്ഞ് അഭ്യർത്ഥിച്ചുകൊണ്ടാണ് കുട്ടി  അച്ഛന് ഈ വിഡിയോ അയച്ചു കൊടുത്തത്.

തനിക്കു കാൻസർ ആണെന്നും തൻ്റെ കയ്യും കാലും വേദനിക്കുന്നുണ്ടെന്നും കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ താൻ മരിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത് എന്നും കുട്ടി പറയുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സായി ശ്രി അന്തരിച്ചത്.

Video Source : NDTV