ഗുരുഗ്രാമിൽ ഇരുപത്തിമൂന്നുകാരിയെ കാറിൽ കൂട്ടബലാസംഗം ചെയ്തു കൊലപ്പെടുത്തി

Image Credits : Youtube

ഗുരുഗ്രാമിൽ ഇരുപത്തിമൂന്നുകാരിയെ കാറിൽ കൂട്ടബലാസംഗം ചെയ്തു കൊലപ്പെടുത്തി. ഹരിയാനയിലെ റോഹ്ത്തക്കിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനു ശേഷം മയക്കുമരുന്ന് നൽകി ഓടിക്കൊണ്ടിരിക്കുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.

കൊല ചെയ്യുന്നതിന് മുൻപായി പ്രതികൾ ഇഷ്ടിക വച്ച് തലയടിച്ചു പൊളിക്കുകയും പെൺകുട്ടിയുടെ മുകളിൽകൂടി കാർ കയറ്റുകയും ചെയ്തു.

പ്രതികളിൽ ഒരാൾക്ക് പെൺകുട്ടിയെ മുൻപേ അറിയാമായിരുന്നു എന്നും അയാൾ പ്രണയാഭ്യർഥാന നടത്തി പെൺകുട്ടിയെ ശല്യം ചെയ്യാറുണ്ടെന്നും പെൺകുട്ടിയുടെ വീട്ടുകാർ വെളിപ്പെടുത്തി.

Video Source : NDTV