കൊച്ചിയിലെ ഒബ്‌റോൺ മാളിൽ തീപിടുത്തം, ആളപായമില്ല

Image Credits : The Indian Express

കൊച്ചിയിലെ ഒബ്‌റോൺ മാളിൽ തീപിടുത്തം. കൊച്ചിയിലെ ഇടപ്പള്ളിയിലുള്ള ഒബ്‌റോൺ മാളിൻ്റെ നാലാം നിലയിലാണ് വലിയ തോതിലുള്ള തീപിടുത്തമുണ്ടായത്.

ഭക്ഷണം വിൽക്കുന്ന ഫുഡ് കോർട്ടിൽ നിന്നായിരിക്കാം തീപിടുത്തമുണ്ടായതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പതിനൊന്നെ  കാലോട് കൂടിയാണ് സംഭവമുണ്ടായത്.

സിനിമ കാണാൻ തിയേറ്ററിൽ ഉണ്ടായിരുന്നവരൊഴിച്ചാൽ വലിയ തിരക്കുണ്ടാകാതിരുന്നതിനാൽ ആളപായമൊന്നുമുണ്ടായില്ല. അഗ്നിശമന സേന വന്നാണ് തീ ശമിപ്പിച്ചത്.

വിഡിയോ കാണാം:

Video Source : Manorama News