കിടപ്പിലായിരുന്ന ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ

Image Credits : Deccan Chronicle

കിടപ്പിലായിരുന്ന ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ. തലവൂര്‍ രണ്ടാലുംമൂട് ചുണ്ടമല അശ്വതിഭവനില്‍ സുന്ദരന്‍ ആചാരി എന്ന 59 കാരനെയാണ് ഏപ്രിൽ 29ന് ഭാര്യയായ വസന്ത കൊലപ്പെടുത്തിയത്.

മൊബൈൽ ചാർജ്ജറിൻ്റെ വള്ളി കഴുത്തിൽകൂടി ചുറ്റിക്കൊണ്ടാണ് ഭാര്യയെ വസന്ത തളർന്നു കിടന്നിരുന്ന ഭർത്താവിനെ കൊലപ്പെടുത്തിയത്. മുഖത്ത് തലയിണയും അമർത്തിയിരുന്നു എന്നാണ് പ്രതി മൊഴിയെടുപ്പിൽ വ്യക്തമാക്കിയത്.

വീട്ടിലെത്തി പരിശോധിച്ച ഒരു ഡോക്ടർ ആണ് മരണത്തിൽ അസ്വാഭാവികത കണ്ട് ദേഹം പോസ്റ്റ് മോർട്ടത്തിനയച്ചത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്നും ഭാര്യയാണ് ചെയ്തതെന്നും തെളിയുകയായിരുന്നു.