ഉത്തർപ്രദേശിൽ പ്രണയിനി വരനെ കല്യാണപ്പന്തലിൽ നിന്നും തട്ടിക്കൊണ്ടുപോയി

Image Credits : Deccan Herald

ഉത്തർപ്രദേശിൽ പ്രണയിനി വരനെ കല്യാണപ്പന്തലിൽ നിന്നും തട്ടിക്കൊണ്ടുപോയി. ഉത്തർ പ്രദേശിലെ ബാന്ധ എന്ന പ്രദേശത്താണ് സംഭവം. വർഷ എന്ന യുവതിയാണ് തൻ്റെ കാമുകനെ കല്യാണപ്പന്തലിൽ നിന്നും തോക്ക് കാണിച്ച് ഭയപ്പെടുത്തി തട്ടികൊണ്ടുപോയത്.

വരൻ താനുമായി എട്ടു വർഷമായി പ്രണയത്തിലാണെന്നും അതിനാൽ തന്നെ മറ്റാരെയും വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും വർഷ ഉറക്കെ വിളിച്ചുപറയുകയും ചെയ്തു.

അശോക് എന്ന വരൻ തൻ്റെ സമ്മതത്തോടെ കൂടെയിറങ്ങി പോരുകയായിരുന്നു എന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്. അതിനു ശേഷം അശോകിനെ ബാന്ധയിൽ തന്നെ ഇറക്കി വിട്ടെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ ഇപ്പോളും അശോകിനെ കണ്ടെത്താനായിട്ടില്ല.

Image Credits : ANI